കേളകം: ഇരിട്ടി ഉപജില്ലാ സ്കൂൾ കലോത്സവം ഈ മാസം 28, 29, 30, നവംബർ 1 തീയതികളിലായി കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തും. കേരളത്തിലെ ഏറ്റവും വലിയ ഉപജില്ലയായ ഇരിട്ടി ഉപജില്ലയിലെ 103 സ്കൂളുകളിൽ നിന്നായി 8000 മത്സരാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഇവർക്കായി 19 സ്റ്റേജുകളാണ് കൊളക്കാടും ചെങ്ങോത്തുമായി ഒരുക്കിയിട്ടുള്ളത്. അധ്യാപകരുടെയും മത,രാഷ്ട്രീയ, സാമൂഹിക, രംഗത്തെ അംഗങ്ങളെ ഉൾപ്പെടുത്തി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് കലോത്സവ വിജയത്തിനായി പ്രവർത്തിച്ചുവരികയാണെന്നും ഭാരവാഹികൾ പറഞ്ഞു.
വിപുലമായ പാർക്കിംഗ് സൗകര്യവും,വരുന്ന മത്സരാർത്ഥികൾക്കും അവരുടെ അധ്യാപകർക്കും ,മറ്റ് ഒഫീഷ്യൽ സിനുമുള്ള ഭക്ഷണക്രമീകരണവും ഒരുക്കിയിട്ടുണ്ട്.5000രത്തിലധികം ആളുകൾക്ക് ഭക്ഷണം നൽകാനുള്ള ക്രമീകരണവും ഒരുക്കി. സാന്തോം ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ,സെൻ സെബാസ്റ്റ്യൻ യുപി സ്കൂൾ,സെൻറ് തോമസ് പള്ളി പാരിഷ് ഹാൾ,ചെങ്ങോം സെൻറ് സെബാസ്റ്റ്യൻ പള്ളി പാരിഷ് ഹാൾ
തുടങ്ങിയ ഇടങ്ങളിൽ ആയാണ് സ്റ്റേജുകൾ ഒരുക്കിയിട്ടുള്ളത്.പ്രധാന സ്റ്റേജ് സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിന്റെ ഗ്രൗണ്ടാണ്.ഗതാഗത നിയന്ത്രണത്തിനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളതായും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കേളകത്ത് നടന്ന പത്രസമ്മേളനത്തിൽ. സ്കൂൾ പ്രിൻസിപ്പാൾ സോളി തോമസ്, ഹെഡ്മാസ്റ്റർ എൻ വി മാത്യു, കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് സിനോ ജോസ്, ബ്രിട്ടോ ജോസ്, ഷൈജു മാത്യു, ജാക്സൺ ടി ജോസ്,പഞ്ചായത്തംഗം സുരഭി റിജോ തുടങ്ങി മറ്റ് അധ്യാപകരും പങ്കെടുത്തു.
School Art Festival in the largest educational upazila from 28